അങ്കമാലി: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചാനിക്കാട് ആരംഭിക്കുന്ന ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയാകും. റോജി എം.ജോൺ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ. ലോഗോ പ്രകാശിപ്പിക്കും. ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കും.