പെരുമ്പാവൂർ: പണിതീരാത്ത കാഞ്ഞിരക്കാട് ഇ.എം.എസ് വായനശാലയുടെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ മൊബൈൽ ടവർ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷനുകളുടേയും വാർഡ് കൗൺസിലർ ഐവ ഷിബു, മുൻ കൗൺസിലർമാരായ എസ്. ഷറഫ്, പി. മനോഹരൻ, ജി. രാജൻ. ജോസ് എന്നിവരുടെയും നേതൃത്വത്തിൽ ജനകീയസമിതി രൂപീകരിച്ചു.