sai
സത്യസായി ബാബയുടെ 97-ാം ജയന്തി ആഘോഷം പ്രമാണിച്ച് മാണിക്യമംഗലം സായി ശങ്കരശാന്തി കേന്ദ്രത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ബിനു ഉദ്ഘാടനം ചെയ്യുന്നു. സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, പി.കെ. നന്ദനവർമ്മ, പ്രൊഫ. കെ.എസ്.ആർ പണിക്കർ എന്നിവർ സമീപം

കാലടി: സത്യസായി ബാബയുടെ 97-ാം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് മാണിക്യമംഗലം സായി ശങ്കരശാന്തി കേന്ദ്രത്തിൽ നടന്ന ജയന്തി സമ്മേളനം പി.കെ. നന്ദനവർമ്മ ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ബിനു അദ്ധ്യക്ഷത വഹിച്ചു. സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, പ്രൊഫ. കെ.എസ് .ആർ പണിക്കർ, പുട്ടപർത്തി ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ബിനു നിർവഹിച്ചു.

മെമ്പർമാരായ ഷൈജൻ തോട്ടപ്പിള്ളി, ഷിജ സെബാസ്റ്റ്യൻ, ഷാനിദ നൗഷാദ്, ഷിജി വർഗീസ്, പി.ബി. സജീവ് എന്നിവർ സംസാരിച്ചു. വൈകിട്ട് ഭജന, മംഗളാരതി, പ്രസാദവിതരണം എന്നിവയോടെ ആഘോഷങ്ങൾ സമാപിച്ചു.