അങ്കമാലി: മെട്രോ റെയിൽ അങ്കമാലിവരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായിസമിതി അങ്കമാലി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം ഉദ്ഘാടനം ചെയ്തു. സമിതി മേഖലാ പ്രസിഡന്റ് ഡേവീസ് പാത്താടൻ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ ബിസിനസ് എക്സലൻസ് അവാർഡ് നേടിയ സമിതിഅംഗം ജിജു വർഗീസിനെ രഞ്ജുരഞ്ജിമാർ ആദരിച്ചു. താലൂക്ക് ആശുപത്രിക്ക് ഇരുപതിനായിരം രൂപയുടെ മരുന്നുകൾ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാറിന് കൈമാറി. സെക്രട്ടറി സി.പി. ജോൺസൺ, ട്രഷറർ ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് എം.ജെ. ബേബി, ജോ. സെക്രട്ടറി യോഹന്നാൻ വി.കൂരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എം.ജെ. ബേബി ( പ്രസിഡന്റ്), ജെറി പൗലോസ്, യോഹന്നാൻ വി.കൂരൻ (വൈസ് പ്രസിഡന്റുമാർ), ജോയ് സൺ ജോസഫ് (സെക്രട്ടറി), പോൾ കെ.ജോസഫ്, ജൈജു വർഗീസ് (ജോ. സെക്രട്ടറിമാർ), റെജു വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.