മട്ടാഞ്ചേരി:നാല് ദിവസങ്ങളിലായി മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ നടന്ന മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 232 പോയിന്റോടെ പള്ളുരുത്തി എസ്.ഡി.പി.വൈ.ബോയ്സ് സ്കൂൾ ജേതാക്കളായി. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ പള്ളുരുത്തി സെന്റ് ഡൊമിനിക് സ്കൂൾ വിജയികൾ. പള്ളുരുത്തി ഔവർ ലേഡീസ് സി.ജി.എച്ച്.എസിനാണ് രണ്ടാം സ്ഥാനം.യു.പി.വിഭാഗത്തിൽ പള്ളുരുത്തി സെന്റ് ഡൊമിനിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിനാണ് രണ്ടാം സ്ഥാനം. എൽ.പി.വിഭാഗത്തിൽ പള്ളുരുത്തി ഒ.എൽ.സി.ജി.എൽ.പി സ്കൂൾ വിജയികളായി. ഫോർട്ടുകൊച്ചി സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസിനാണ് രണ്ടാം സ്ഥാനം. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മട്ടാഞ്ചേരി ആസിയാ ബായി സ്കൂൾ കിരീടം ചൂടി. പനയപിള്ളി എം.എം.ഒ.വി.എച്ച്.എസിനാണ് രണ്ടാം സ്ഥാനം. അറബിക് യു.പി.വിഭാഗത്തിൽ മട്ടാഞ്ചേരി ആസിയ ബായി സ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ പനയപിള്ളി എം.എം.ഒ.വി.എച്ച്.എസ് രണ്ടാമതെത്തി.അറബിക് എൽ.പി.വിഭാഗത്തിലും ആസിയ ബായി സ്കൂൾ ജേതാക്കളായി. പള്ളുരുത്തി എസ്.ഡി.പി.വൈ.എൽ.പി.സ്കൂളിനാണ് രണ്ടാം സ്ഥാനം.സംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മട്ടാഞ്ചേരി ടി.ഡി.ഹൈസ്കൂൾ ജേതാക്കളായി.പള്ളുരുത്തി ഔവർ ലേഡീസ് സി.ജി.എച്ച്.എസാണ് രണ്ടാമത്.സംസ്കൃതം യു.പി.വിഭാഗത്തിൽ മട്ടാഞ്ചേരി ടി.ഡി.ഹൈസ്കൂൾ ഒന്നാമതെത്തിയപ്പോൾ.മട്ടാഞ്ചേരി സരസ്വതി വിദ്യാലയ യു.പി.സ്കൂളിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എ. മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഫോർട്ടുകൊച്ചി സബ് കളക്ടർ പി.വിഷ്ണു രാജ് മുഖ്യാഥിതിയായി. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാ ലാൽ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫ്, മട്ടാഞ്ചേരി ഉപജില്ലാ വിദ്യഭ്യാസ ഓഫിസർ എൻ.സുധ,​ ആശ.ജി പൈ, പി.ജി.സേവ്യർ, വി.എക്സ്. ലത, ജി.വെങ്കിടേശ്, എൽ.ശ്രീകുമാർ, പി.എം.സുബൈർ, വി.എം.മുഹമ്മദ് അൻവർ, ദിനേശ്.എൻ പൈ, എം.എസ്. ആന്റണി, ഫെബിൻ സേവ്യർ, അഫ്സൽ,ടി.ആർ. കമൽരാജ്, ബെനഡിക്ട് റാഫേൽ, എം.എം.മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.