കൊച്ചി: കേരള ടോഡിഷോപ്പ് ലൈസൻസീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് ആലുവ മഹാനാമി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും വൈകിട്ട് മൂന്നിന് അസോസിയേഷൻ രക്ഷാധികാരിയും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ഡി. രാജരത്നം അദ്ധ്യക്ഷതവഹിക്കും.
ജില്ലാ സെക്രട്ടറി ജോമി പോൾ നെടുങ്കണ്ടത്തിൽ, സംസ്ഥാന നേതാക്കളായ എം.എസ്. മോഹൻദാസ്, വി.കെ. അജിത്ത് ബാബു, മനോജ് മണി, കെ.കെ. ഭഗീരഥൻ, എം.പി. ഷാജി, ജയരാജൻ, ജൂഡ് എന്നിവർ സംസാരിക്കും.