ആലുവ: തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂൾ കിന്റർ ഗാർട്ടൻ വാർഷികാഘോഷം സംവിധായകൻ നാദിർഷ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. ക്രസന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഹൈദർ അലി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റൂബി, ലളിത പ്രസാദ്, റീന ദിനേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.