ആലുവ: എടത്തല എം.ഇ.എസ്. എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കോളേജ് മാനേജ്‌മെന്റ് ചെയർമാൻ എം. അഹമ്മദ് കുഞ്ഞ്, സെക്രട്ടറി എം.എം. സലീം, പ്രിൻസിപ്പൽ ഡോ. ബ്രൂസ് മാത്യു എന്നിവർ സംസാരിച്ചു.