
കോതമംഗലം: മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്‌കൂൾ ഒന്നാമതെത്തിയപ്പോൾ മികച്ച പോരാട്ടവുമായി തൊട്ടുപിന്നിലെത്തി മാതിരപ്പള്ളി സ്‌കൂൾ.
എം.എ സ്പോർട്സ് അക്കാഡമിയിലെ പതിനാല് പേരുമായാണ് മാതിരപ്പള്ളി വി.എച്ച്.എസ്.എസ് മത്സരിക്കാനിറങ്ങിയത്.
ജൂനിയർ ഗേൾസ് ലോംഗ്ജംപിൽ സ്വർണം,വെള്ളി, വെങ്കലം, ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ സ്വർണം, സീനിയർ ഗേൾസിൽ സ്വർണം, വെള്ളി, സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ സ്വർണം, സീനിയർ ആൺകുട്ടികളുടെ ലോംഗ്ജംപിൽ സ്വർണം, വെള്ളി എന്നിങ്ങനെയാണ് മാതിരപ്പള്ളിയിലെ കുട്ടികളുടെ മെഡൽ കൊയ്ത്ത്.
പ്രശസ്ത കായികാദ്ധ്യാപകൻ പി.പി. പോളിന്റെ നേതൃത്വത്തിൽ പി.ഐ. ബാബു, ഡോ. ജോർജ് ഇമാനുവേൽ, കെ.പി. അഖിൽ, എം.എ. ജോർജ്, അഞ്ജു ബെന്നി എന്നിവരാണ് പരിശീലകർ.
അങ്കമാലിക്ക് കരുത്തായത് മൂക്കന്നൂർ സ്‌കൂൾ
അങ്കമാലി ഉപജില്ല 93 പോയന്റുമായി രണ്ടാം സ്ഥാനം നേടിയത് മൂക്കന്നൂർ സേക്രട്ട് ഹാർട്ട് ഓർഫനേജ് എച്ച്.എസിന്റെ കരുത്തിൽ. സ്‌കൂളുകളിൽ 41 പോയിന്റുമായി സേക്രട്ട് ഹാർട്ട് നാലാം സ്ഥാനത്തെത്തി. ആറ് സ്വർണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്‌കൂൾ സ്വന്തമാക്കി. കായിക അദ്ധ്യാപകൻ ശ്യാം ശിവന്റെ ശിക്ഷണത്തിലാണ് പരിശീലനം.