
കൊച്ചി: അദ്ധ്യാപകരെ മറ്റു ജോലികൾ അടിച്ചേൽപ്പിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് കെ. പി. എസ് .ടി .എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജോലിഭാരം താങ്ങാവാനാതെ ഒരു പ്രധാനാദ്ധ്യാപിക ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. പച്ചക്കറിത്തോട്ടം, ഉച്ചഭക്ഷണം തുടങ്ങിയവയുടെയും മറ്റും ഉത്തരവാദിത്വങ്ങൾ ജോലിഭാരം വർദ്ധിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകാത്തതും അദ്ധ്യാപകരുടെ ബാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. സമാധാനത്തോടെ, സ്വതന്ത്രമായി ജോലി ചെയ്യാനുള്ള
സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്,
ട്രഷറർ കെ. മിനിമോൾ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ. എ. ഉണ്ണി, ഷക്കീല ബീവി, സി. വി. വിജയൻ, സാബു വർഗീസ്, കെ.എ. റിബിൻ, വിൻസന്റ് ജോസഫ്, ബിജു ആന്റണി, കെ.വി. ലാക്ടോദാസ് എന്നിവർ പ്രസംഗിച്ചു.