
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ നിന്ന് ആറ് കിലോ സ്വർണ മിശ്രിതം പിടികൂടി. മാലിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) ആണ് പരിശോധന നടത്തിയത്.
നേരത്തെയും വിമാനത്തിനകത്ത് നിന്ന് സമാനമായ രീതിയിൽ സ്വർണം പിടികൂടിയിട്ടുണ്ട്. വിമാനക്കമ്പനി ജീവനക്കാരുടെ സഹായത്തോടെയാണ് സ്വർണം കടത്തുന്നതെന്ന ആരോപണം ശക്തമാണ്.