വൈപ്പിൻ: പ്രൊഫ. എം.കെ. സാനുവിന് ചെറായിയിൽ ആദരവ്. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം സഹോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സാംസ്‌ക്കാരിക കേരളത്തിൽ സാനു മാഷിന്റെ പങ്കിനെക്കുറിച്ച് സാഹിത്യകാരൻ പൂയ്യപ്പിള്ളി തങ്കപ്പൻ വിശദീകരിച്ചു. സഹോദരൻ അയ്യപ്പൻ,കേസരി ബാലകൃഷ്ണപിളള, ആർ. സുഗതൻ, ഇ.എം.എസ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എന്നിവരുമായുള്ള സുഹൃദ് ബന്ധവും അനുഭവങ്ങളും എം.കെ. സാനു സദസുമായി പങ്കിട്ടു. സ്മാരകം സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, ഡോ. കെ.എസ്. പുരുഷൻ എന്നിവർ സംസാരിച്ചു.