മൂവാറ്റുപുഴ: ക്രിസ്മസിന് മുന്നോടിയായി നിർമല കോളേജും റീജൻസി ബേക്ക് ഹൗസും സംയുക്തമായി കേക്ക് മിക്സിംഗ് സെറിമെണി സംഘടിപ്പിച്ചു. കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. റീജൻസി എം.ഡി സണ്ണി ഇടക്കാട്ടുകുടിയിൽ, പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇമ്മാനുവൽ എ.ജെ, ബർസാർ ഡോ. ജസ്റ്റിൻ കണ്ണാടൻ, പ്രൊഫ. സജി ജോസഫ്, ചിഞ്ചു ലൂയിസ്, ശങ്കർ പി.ഡി, ഡിന്നാ ജോൺസൺ എന്നിവർ നേതൃത്വം വഹിച്ചു.