photo
നായരമ്പലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിമുക്ത കാമ്പയിന്റെ ഭാഗമായി നടത്തിയ കൂട്ടയോട്ടം ചലച്ചിത്രതാരം സാജൻ പള്ളുരുത്തി ഫ്ളാഗ് ഓഫ് ചെയ്യുന്നു

വൈപ്പിൻ: ലഹരിവിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി നായരമ്പലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായുള്ള ജനകീയ സഹകരണം കൂട്ടയോട്ടം നെടുങ്ങാട് പള്ളി ബസാറിൽനിന്നാരംഭിച്ച് വെളിയത്താംപറമ്പ് ബീച്ചിൽ സമാപിച്ചു. ചലച്ചിത്രതാരം സാജൻ പള്ളുരുത്തി കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ് അദ്ധ്യക്ഷനായി. സമാപന യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജെ.ഫ്രാൻസിസ്, സെവൻ ആരോസ് അക്കാഡമി കോ ഓർഡിനേറ്റർ വിനയരാജ് എന്നിവർ സംസാരിച്ചു.