citu
സി.ഐ.ടി.യു ഏരിയ കമ്മിറ്റി മൂവാറ്റുപുഴയിൽ തീർത്ത മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് ചേർന്ന പൊതുയോഗംസി.ഐ.ടി.യു ജില്ല സെക്രട്ടറി പി .ആർ .മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ലഹരി വിമുക്ത കേരളം എന്ന സന്ദേശവുമായി സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മനുഷ്യച്ചങ്ങല തീർത്തു. കച്ചേരിത്താഴം മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് നെഹൃ പാർക്ക് വരെ തീർത്ത മനുഷ്യച്ചങ്ങലയിൽ നൂറ് കണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും കണ്ണികളായി. തുടർന്ന് കച്ചേരിത്താഴത്ത് ചേർന്ന പൊതുയോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി പി .ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം .എ .സഹീർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോർജ് മാന്തോട്ടം ലഹരിവിരുദ്ധ സന്ദേശം നൽകി. സി.പി. എം ഏരിയ കമ്മിറ്റി അംഗം എം .ആർ .പ്രഭാകരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി.പി. എം ജില്ല കമ്മിറ്റി അംഗം പി. എം. ഇസ്മയിൽ, പി. കെ. എസ്. സംസ്ഥാന ട്രഷറർ വി .ആർ. ശാലിനി, സി.ഐ.ടി.യു ഏരിയ സെക്രറി സി. കെ .സോമൻ, കെ. ജി .അനിൽകുമാർ, സജി ജോർജ്ജ് എന്നിവർ സംസാരിച്ചു.