പള്ളുരുത്തി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇടക്കൊച്ചി യൂണിറ്റ് സമ്മേളനം നടത്തി. അംഗത്വ സർട്ടിഫിക്കറ്റ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയുണ്ടായി. രജീഷ് വാസുദേവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ ജോ.സെക്രട്ടറി സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. എം.എ. എം.ഷെരീഫ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. പള്ളുരുത്തി സബ് ഇൻസ്പെക്ടർ ജസ്റ്റിൻ പി.പി.പ്രമുഖ വ്യക്തികളെ ആദരിച്ചു. ഭാരവാഹികളായി രജീഷ് വാസുദേവ് (പ്രസിഡന്റ്),​ പി.കെ.കൃഷ്ണകുമാർ (സെക്രട്ടറി) സെബി പോൾ (ട്രഷറർ ) എന്നിവരടങ്ങുന്ന ഇരുപത് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.