
കാലടി: നീലീശ്വരം നടുവട്ടം കാരേക്കാട് ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപം ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. അങ്കമാലി ജോസ്പുരം ചക്കിച്ചേരി വീട്ടിൽ മാർട്ടിൻ - ഷിജി ദമ്പതികളുടെ മകനും മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയുമായ ക്രിസ്റ്റോ (17)യാണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി അയ്യമ്പുഴ സ്വദേശി ആഷിക് പ്രസാദിനെ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. ക്ലാസ് വിട്ട് ഇരുവരും മലയാറ്റൂരിലേക്ക് പോകുമ്പോൾ എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ക്രിസ്റ്റോ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സഹോദരങ്ങൾ: ക്രിസ്റ്റി (കാനഡ), അലീന.