മട്ടാഞ്ചേരി: മട്ടാഞ്ചേരി ജി.എച്ച്.സ്കൂളിൽ ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചതായി പരാതി. പ്രൈവറ്റായി പ്ളസ് വൺ പഠിക്കുന്ന ദിർഷിത്തിനെയാണ് ( 16 ) പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്. വിദ്യാർത്ഥിയുടെ തലയിൽ ലാത്തിയടിയേറ്റ് പൊട്ടിയ പാടുണ്ട്. കൈകളിലും കാലുകളിലും ലാത്തിയുടെ അടിയേറ്റു. ദിർഷിത്തിനെ ആദ്യം ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ സംഭവം പൊലീസ് നിഷേധിച്ചു.