കൂത്താട്ടുകുളം: ഉപജില്ല സ്കൂൾ കലോത്സവം എൽ.പി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ.യു പി എസ്, ഇലഞ്ഞി
സെന്റ് പീറ്റേഴ്സ് എൽ.പി സ്കൂൾ ഓവറോൾ കിരീടം പങ്കിട്ടു. യുപി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ ഓവറോൾ നേടി. എച്ച്.എസ് വിഭാഗത്തിൽ വടകര സെന്റ് ജോൺസ് എച്ച്എസ്, വടകര എൽ.എഫ് എച്ച്.എസ് എന്നിവ ഓവറോൾ പങ്കിട്ടു. എച്ച്.എസ്.എസ് വിഭാഗത്തിൽ വടകര സെന്റ് ജോൺ സിറിയൻ എച്ച്.എസ്.എസ് ഓവറോൾ നേടി.
എൽ.പി വിഭാഗത്തിൻ സെന്റ് പോൾസ് എൽ.പി.എസ് മുത്തോലപുരം, എൽ.എഫ് എൽ.പി.എസ് വടകര സ്കൂളുകൾ രണ്ടും മൂന്നാംസ്ഥാനം നേടി. യു.പി വിഭാഗത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്, വടകര എൽ.എഫ് എച്ച്.എസ് സ്കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂൾ രണ്ടാം സ്ഥാനവും മുത്തോലപുരം സെന്റ് പോൾസ് എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും
നേടി.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ബോബി ജോർജ് അദ്ധ്യക്ഷയായി. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ മരിയ ഗൊരേത്തി, സന്ധ്യമോൾ പ്രകാശ്, സാജു ജോൺ, പ്രിൻസ് പോൾ ജോൺ, പഞ്ചായത്ത് അംഗം സി.വി. ജോയി, കൗൺസിലർമാരായ ജോൺ എബ്രാഹം, ബേബി കീരാന്തടം, ജിജോടി ബേബി, എച്ച്. എം ഫോറം സെക്രട്ടറി എ.വി. മനോജ്, പി.ടി.എ പ്രസിഡന്റ് സജി മാത്യു, സ്കൂൾ ട്രസ്റ്റിമാരായ മനോജ്. സി. മാത്യു, ബേബി തോമസ്, പ്രിൻസിപ്പൽമാരായ ജിലു വർഗീസ്, സാജു അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് ബിന്ദു പി എബ്രാഹം, വി.എൻ. ഗോപകുമാർ എന്നിവർ സംസാരിച്ചു.