bus

കൊച്ചി: വൈറ്റില ബൈപാസ് റോഡ് ചളിക്കവട്ടം ഗീതാഞ്ജലി ജംക്‌ഷനിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിനു പിന്നിൽ ലോറി ഇടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. രാവിലെ പത്തരയോടെ ഇടപ്പള്ളിയിലേക്കു പോയ ബസാണ് അപകടത്തിൽ പെട്ടത്. രണ്ട് പേരൊഴികെയുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വാരിയെല്ലിന് പരിക്കേറ്റ ബസ് കണ്ടക്ടർ നൗഷാദ്, ബസിന്റെ കമ്പിയിൽ തലയടിച്ച് പരിക്കേറ്റ യാത്രക്കാരി മരിയ എന്നിവരാണ് തൊട്ടടുത്ത സ്വകാര്യ ആശുപത്രി​യി​ൽ ചി​കിൽസയിലുള്ളത്.
മുന്നോട്ടു നീങ്ങിയ ബസ് സർവീസ് റോഡു കടന്ന് സമീപത്തെ ട്രാൻസ്ഫോർമറിന് അടുത്തെത്തിയാണ് നിന്നത്. ലോറിയും നൂറു മീറ്ററിലേറെ മുന്നോട്ടു നീങ്ങി​. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർക്കടക്കം പരിക്കുണ്ട്.