
കൊച്ചി: മോഡലിനെ വാഹനത്തിൽ കൂട്ടമാനഭംഗം ചെയ്ത കേസിൽ പ്രതികളുമായി ഇന്നലെ തെളിവെടുപ്പ് തുടങ്ങി. രവിപുരത്തെ ബാറിലും പാർക്കിംഗ് ഏരിയയിലും സമീപത്തെ ഹോട്ടലിലുമായിരുന്നു നാലു പ്രതികളുമായി ഉച്ചയ്ക്ക് രണ്ടു മണിക്കൂർ നീണ്ട തെളിവെടുപ്പ്. എല്ലാ പ്രതികളെയും ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു. സംഭവം കഴിഞ്ഞെത്തിയ പ്രതികൾ ഭക്ഷണം കഴിച്ചത് തൊട്ടടുത്ത ഹോട്ടലിലായിരുന്നു. യുവതിയെ ഇറക്കിവിട്ട കാക്കനാട് ഇൻഫോ പാർക്കിന് സമീപത്തെ ഓയോ റൂമിൽ ഇന്ന് തെളിവെടുക്കും.
വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, ടി ആർ സുദീപ്, രാജസ്ഥാൻകാരിയായ മോഡൽ ഡിംപിൾ ലാമ്പ എന്നിവരുടെ കസ്റ്റഡി കാലാവധി 26 ന് അവസാനിക്കും. ഇതിന് മുൻപ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് നീക്കം. പ്രതികളെ ഒറ്റയ്‌ക്കും ഒരുമിച്ചും ചോദ്യം ചെയ്‌തു.