ചോറ്റാനിക്കര: ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ഓട്ടൻതുള്ളലും നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ജയരാജ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ജെസി ഫ്രാൻസിസ്,​ മുൻ ഹെഡ്മിസ്ട്രസ് ജീവൽ പിള്ള , പി.ടി.എ പ്രസിഡന്റ് ടി.കെ.അരുൺ കുമാർ, മാതൃസംഗമം പ്രസിഡന്റ് പ്രിയ വേണു, സ്കൂൾ ലീഡർ സാനിയ സജീവ് എന്നിവർ സംസാരിച്ചു.