yoga
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച മഞ്ഞുമ്മൽ സ്വദേശികൾ

കളമശേരി: മഞ്ഞുമ്മൽ സ്വദേശികളായ അഞ്ചുപേർ യോഗയിലെ ശലഭാസനത്തിൽ ബിനാന്തി ഈശ്വർ ഹരിക്കൻസിന്റെ റെക്കോഡ് സമയം ഭേദിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംപിടിച്ചു. പി.സി. കൃഷ്ണേന്ദു,​ അഞ്ജന ശിവദാസ്, പി. ആർ.ദേവിക, ഹെലന ആൽവിൻ, കാവ്യ ദേവി പ്രസാദ് എന്നിവരാണ് റെക്കോഡ് സ്ഥാപിച്ചത്. മഞ്ഞുമ്മൽ ആർഷ യോഗ സെന്ററിലെ സംഗീതയുടെ ശിഷ്യരാണ്.