അങ്കമാലി: സ്നേഹസദൻ കോളേജ് ഒഫ് സ്പെഷ്യൽ എഡ്യൂക്കേഷനിൽ മൂന്നു ദിവസത്തെ അന്തർദേശീയ ശില്പശാലയ്ക്ക് തുടക്കം. റിഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല എൻ.ഐ.ഇ.പി.എം.ഡി ഡയറക്ടർ ഡോ. നജിഖേദറാവത്ത് ഉദ്ഘാടനം ചെയ്തു. സ്നേഹസദൻ കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ജോഫി മരിയ മുഖ്യപ്രഭാഷണം നടത്തി. കാേ ഓഡിനേറ്റർ സോണൽ എലിസബത്ത് ഡേവിഡ് , ജെയ്സൺ വെല്ലാർമിൻ, ബോബി വിൽസൺ, സിസ്റ്റർ ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.