മൂവാറ്റുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം മഞ്ഞള്ളൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പാടത്ത് കൃഷിയിറക്കി. കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ പാടത്ത് വിത്തുവിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു. എം.കെ. മധു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, മെമ്പർമാരായ കെ.വി. സുനിൽ, ജോസ് കൊട്ടുപ്പിള്ളി, കൃഷി ഓഫീസർ ആരിഫ മക്കാർ, നേതാക്കളായ എം.ടി. സജീവൻ, എ. കെ. അശോകൻ, എ.കെ. വിനോദ്, കെ. ബിനോജി, ജോളി മാത്യു എന്നിവർ സംസാരിച്ചു. കർഷകസംഘം യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ് മണ്ണപ്പുറത്ത്, യൂണിറ്റ് അംഗം ബാബു ഇലവുങ്കൽ എന്നിവർ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കിയത്.