മൂവാറ്റുപുഴ; പായിപ്ര ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനവും പഞ്ചായത്തിലെ മികച്ച വനിതാ ക്ഷീരകർഷകരെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിസ മൈതീൻ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര മൃഗാശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ലീന പോൾ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.സി. വിനയൻ, വി.ഇ. നാസർ, സാജിത മുഹമ്മദാലി, പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരൻ, ഇ.എം. ഷാജി, പി.എം. അസീസ്, എം.എ. നൗഷാദ്, വിജി പ്രഭാകരൻ, ഷാഫി മുതിരക്കാലയിൽ, എൽജി റോയ്, സുകന്യ അനീഷ് എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ മികച്ച വനിതാ ക്ഷീരകർഷകരായ ജസ്‌ന റഫീക്ക്, വിജയമ്മ നാസർ, ഓമന സുരേന്ദ്രൻ, സ്റ്റാലി ഇസഹാക്ക്, കോമളം മോഹനൻ, മിനി അജയൻ, ബീന, റാഫിയ മൈതീൻ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. കറവപ്പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റവിതരണവും ധാതുലവണമിശ്രിത വിതരണവും നടന്നു.