കൊച്ചി: ശ്രീനാരായണ ധർമ്മസമാജത്തിന്റെ ഒരുവർഷം നീളുന്ന സുവർണ ജൂബിലിയാഘോഷം 27ന് വൈകിട്ട് 5ന് അയ്യപ്പൻകാവ് ക്ഷേത്രമൈതാനിയിൽ ചലച്ചിത്ര താരം ദേവൻ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് സി.എം. ശോഭനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തും. ടി.ജെ. വിനോദ് എം.എൽ.എ വിശിഷ്ടാതിഥിയാകും. സ്ഥാപക അംഗങ്ങളായ എം.പി ബാലസുബ്രഹ്മണ്യം, സി.കെ. സുന്ദർലാൽ എന്നിവരെ ആദരിക്കും. നഗരസഭാംഗങ്ങളായ മിനി ദിലീപ്, കാജൽ സലിം എന്നിവർ സംസാരിക്കും. സമാജം സെക്രട്ടറി പി.ഐ. രാജീവ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രഘുനന്ദനൻ നന്ദിയും പറയും.
ഉദ്ഘാടനശേഷം ഫ്രാൻസിസ് സേവ്യറിന്റെ വയലിൻ ഫ്യൂഷൻ നടക്കും. വൈകിട്ട് 3ന് അയ്യപ്പൻകാവ് ക്ഷേത്രമൈതാനത്ത് വിളംബരജാഥ നടക്കും. തൃക്കണാർവട്ടം ദേശത്ത് നിലനിന്നിരുന്ന സ്വധർമ്മ പരിപോഷിണി യോഗവും തീയ്യ സമാജവും ഒന്നിച്ച് 1972 ൽ രൂപം കൊണ്ടതാണ് ശ്രീനാരായണ ധർമ്മ സമാജം.