മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാഡമിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച മർഹും പൂക്കോയ തങ്ങൾ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് അഷറഫ് കൂട്ടായ്മ എറണാകുളം ജില്ലാകമ്മിറ്റി പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. മൗലദ്ദവീല ഇസ്ലാമിക് അക്കാഡമിയിൽ നടന്ന ചടങ്ങ് ആവോലി ഗ്രാമപഞ്ചായത്ത് മെമ്പർ അഷറഫ് കക്കാട് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ഉപകരണങ്ങൾ അഷറഫ്, കൂട്ടായ്മ ജില്ലാ ട്രഷറർ അഷറഫ് മറ്റത്തിൽ പാലിയേറ്റീവ് സെന്റർ ചെയർമാൻ സയ്യിദ് ആബിദ് തങ്ങൾക്ക് കൈമാറി . സയ്യിദ് ഷറഫുദ്ദീൻ സഅദി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
അഷറഫ് കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് പുഴക്കര, പാലിയേറ്റിവ് കെയർ സെന്റർ ഭാരവാഹികളായ കെ.എം. ഫൈസൽ, എം.കെ. ഇബ്രാഹിം, അബ്ദുൽ ഖാദർ, അഷറഫ് കൂട്ടായ്മ ഭാരവാഹികളായ അഷറഫ് പുതുപ്പാടി, അഷറഫ് മണക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.