മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഓർത്തോഡോൺഡിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'എംഓർത്ത്' പരീക്ഷയുടെ ദ്വിദിന പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം അസോ. പ്രൊഫ. ഡോ. മുകുന്ദൻ വിജയൻ നിർവഹിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.എസ്. ബിന്യാമിൻ, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, ഡോ.എസ്. ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു.