മുടക്കുഴ: മുടക്കുഴഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ആര്യൻപടം കനാൽബണ്ട് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷതവഹിച്ചു. വർഷങ്ങളായി സഞ്ചാരയോഗ്യ

മില്ലാതിരുന്ന ആര്യൻപാടം കനാൽബണ്ട് റോഡ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ടാർ ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്കുമാറിന്റെ നിർദ്ദേശമനുസരിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. വാർഡ് മെമ്പർ രജിത ജയമോൻ ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിൽ നിവേദനം നൽകിയിരുന്നു. റോഡ് നവീകരിച്ചതിനാൽ ഇളമ്പകപ്പിള്ളി ഒന്ന്, പതിമൂന്ന് വാർഡിലുള്ളവർക്ക് പഞ്ചായത്തിലേക്കുംമറ്റും വരാൻ നാല് കിലോമീറ്റർ ലാഭിക്കാം.