കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലപൂജയോടനുബന്ധിച്ചുള്ള പാനകപൂജ നാളെ ദീപാരാധനയ്ക്കുശേഷം ശാസ്താംപാട്ട്, ചിന്തുമേളം, പ്രസാദഊട്ട്, എതിരേൽപ്പ്, ആഴിപൂജ തുടങ്ങിയ ചടങ്ങുകളോടെ നടക്കും. ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി രാജൻ നമ്പൂതിരിയും പാനകപൂജാ ചടങ്ങുകൾക്ക് ശിവൻ ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും.