പറവൂർ: പറവൂർ സമൂഹം ഹൈസ്കൂളിൽ സമഗ്രവികസന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദിശങ്കരാചാര്യരുടെ പൂർണകായ പ്രതിമ അനാച്ഛാദനം ഇന്ന് വൈകിട്ട് 3.30ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. പറവൂർ സമൂഹമഠം പ്രസിഡന്റ് വിശ്വനാഥ് അയ്യർ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ടി.വി. നിഥിൻ, ഡി. രാജ്കുമാർ, എൻ.എൻ. സലീം, ജി. ചന്ദ്രശേഖർ, ഡോ. എം.എൻ. വെങ്കിടസുബ്രഹ്മണ്യൻ, രമ ഗോപിനാഥ്, കെ. ലക്ഷ്മിനാരായണൻ എന്നിവർ സംസാരിക്കും.

എഴുപത് വർഷത്തിലേറെ പഴക്കമുള്ള സമൂഹം ഹൈസ്കൂളിന്റെ നവീകരണത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഡിസംബർ 27, 28, 29 തീയതികളിൽ സബ് ജില്ലയിലെ എട്ട് സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബാൾ, വോളിബാൾ ടൂർണമെന്റ് നടത്തുമെന്ന് സമൂഹമഠം പ്രസിഡന്റ് വിശ്വനാഥ് അയ്യർ, പ്രോഗ്രാം കൺവീനർ ജി. ചന്ദ്രശേഖരൻ, ഹെ‌ഡ്മിസ്ട്രസ് രമ ഗോപിനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.