പറവൂർ: ഏഴിക്കര കുണ്ടേക്കാവ് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം രജതജൂബിലി സ്മാരകഹാൾ എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.എ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ഡയറക്ടർമാരായ പി.ബി. ദാളോ, ശ്രീവിദ്യ സുമോദ്, മത്സ്യഫെഡ് ജില്ലാ മാനേജർ ടി.ഡി. സുധ, ടോം ജോസ്, കെ.ഡി. സഫിയ, ടി.വി. ഷൈമ, എം.ബി. ചന്ദ്രബോസ്, ലത ഉണ്ണിരാജ്, രാജി രാജേഷ്, സെക്രട്ടറി ശ്രീലത മോഹൻ എന്നിവർ സംസാരിച്ചു.