b
ബ്ലോക്ക് പഞ്ചായത്ത് മഹിളാ കിസാൻ ശക്തീകരൺ പരിയോജന (എം.കെ.എസ്.പി) പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന ഞാറുനടീൽ പദ്ധതി പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: നെൽക്കൃഷി പ്രോത്സാഹനത്തിന് ധനസഹായം നൽകുന്നതിനൊപ്പം കർഷക കൂട്ടായ്മകൾകൂടി രൂപപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മഹിളാ കിസാന്‍ ശക്തീകരൺ പരിയോജന (എം.കെ.എസ്.പി) പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന ഞാറ് നടീൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്കൽ ഗ്രാമ പഞ്ചായത്ത് അഞ്ചാംവാർഡിൽ നാലേക്കറിലാണ് നെൽക്കൃഷി ചെയ്യുന്നത്. ഗ്രാമവികസനവകുപ്പ് അഡീഷണൽ ഡവലപ്പ്മെന്റ് കമ്മിഷണർ ആയിരുന്ന സന്തോഷ്‌കുമാറിന്റെ

സ്മരണാർത്ഥമാണ് ഇവിടെ നെൽക്കൃഷി ചെയ്യുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ 40 ദിവസം തൊഴിലെടുത്ത വനിതകളെയാണ് നെൽക്കൃഷിക്കായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് തോട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. അജിത്കുമാർ, രാജേഷ് എം.കെ, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മാധവൻ, കെ.എം. ഷിയാസ്, ജില്ലാ കോഓർഡിനേറ്റർ സലിം, ടെസ്ലി, ഗ്രേസി, ജെൻസി പീറ്റർ, ഷാജൻ തുടങ്ങിയവർ സംസാരിച്ചു.