pp
സ്നേഹിത ജെൻഡർ അംബ്രല്ല കാമ്പയിന്റെ ഭാഗമായി ലീല വേലായുധന് ലോട്ടറി കച്ചവടം നടത്തുന്നതിനു വേണ്ടി മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അംബ്രല്ല കൈമാറുന്നു

കുറുപ്പംപടി: കുടുംബശ്രീമിഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ മുടക്കുഴ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സ്നേഹിത ജെൻഡർ അംബ്രല കാമ്പയിൻ ആരംഭിച്ചു. അകനാട് രണ്ടാംവാർഡ് പൗർണമി കുടുംബശ്രീ അംഗമായ ലീല വേലായുധന് ലോട്ടറി കച്ചവടം നടത്തുന്നതിന് വേണ്ടിയാണിത്.

സ്നേഹിത ജെൻഡർ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജോസ്.എ.പോൾ, അസി. സെക്രട്ടറി കെ.ആർ. സേതു എന്നിവർ പ്രസംഗിച്ചു.