കോതമംഗലം: കോതമംഗലം ബ്ലോക്ക് ക്ഷീരസംഗമം കോഴിപ്പിള്ളി ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ഇഞ്ചൂർ മാർതോമ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തിൽ നാളെ നടക്കും. രാവിലെ 10ന് സെമിനാർ. 11.30ന് നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും.