ഫോർട്ടുകൊച്ചി: കൊച്ചി ബിനാലെയോടനുബന്ധിച്ചു സി.എസ്.എം.എൽ ഉദ്യോഗസ്ഥരുമായി മട്ടാഞ്ചേരി,​ ജ്യൂടൗൺ എന്നിവിടങ്ങളിലെ വ്യപാരമേഖലയുടെ പുനരുദ്ധാരണം, ഫോർട്ടുകൊച്ചി,​ മട്ടാഞ്ചേരി എന്നിവിടങ്ങളിലെ റോഡുകളുടെ നിർമ്മാണ പുരോഗതി തുടങ്ങിയവയെ കുറിച്ച് ചർച്ച ചെയ്തു. ചർച്ചയിൽ ഇന്ത്യൻ ചേംബർ പ്രസിഡന്റ്‌ അരുൺ ഡേവിഡ് മൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് ഡോമിനിക്, ആർകിടെക്റ്റ് ഗോപകുമാർ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബോസ് കൃഷ്ണമാചാരി, ചേംബർ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മട്ടാഞ്ചേരി ജ്യൂടൗൺ മേഖലയിലെ വിവിധ വ്യപാര മേഖലയിലെ പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.