monkey
മഞ്ഞുമ്മലിൽ പ്രത്യക്ഷപ്പെട്ട സിംഹവാലൻ കുരങ്ങ്

കളമശേരി: മഞ്ഞുമ്മൽ താഴത്തുപുരയ്ക്കൽ വീട്ടിൽ വിഘ്നേഷ് ദേവദാസിന്റെ വീടിന് മുകളിൽ ഇന്നലെ രാവിലെ സിംഹവാലൻ കുരങ്ങെത്തി. വീടിന്റെ മതിൽ കെട്ടിനു മുകളിലായി ഇരുന്ന സിംഹവാലന് വീട്ടുകാർ പഴങ്ങളും പത്തിരിയും വെള്ളവും നൽകി. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്തെ ആൽമരത്തിൽ ആർക്കും ശല്യമില്ലാതെ ഇരുപ്പുറപ്പിച്ചിരിക്കുകയാണ് സിംഹവാലൻ കുരുങ്ങ്.