കളമശേരി: കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിൽ കുടിവെള്ള സംഭരണത്തിന് ഓവർഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന ഉന്നതാധികാര സമിതിയുടെ അനുമതി ലഭിച്ചു. മഞ്ഞുമ്മൽ കോട്ടക്കുന്ന് ആയുർവേദ ആശുപത്രി നിന്നിരുന്ന സ്ഥലത്താണ് 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർ ഹെഡ് ടാങ്ക് സ്ഥാപിക്കുന്നത്. 7.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ്. ആലുവയിൽ നിന്ന് 2300 മീറ്റർ നീളത്തിൽ 300 എം.എം.വ്യാസമുള്ള എം.എസ് പൈപ്പ് ലൈനിലൂടെ വെള്ളം പമ്പ് ചെയ്ത് മഞ്ഞുമ്മലിൽ എത്തിച്ചാണ് വിതരണം ചെയ്യുക.