swami
ഹിന്ദു നേതൃയോഗം സ്വാമി പ്രബോധ തീർത്ഥ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഹൈന്ദവ സമൂഹത്തെ ശിഥിലീകരിക്കുന്ന ശക്തികളെ ചെറുക്കാൻ ഹിന്ദു നേതൃയോഗം തീരുമാനിച്ചു. ശിവഗിരി മഠത്തിലെ സ്വാമി പ്രബോധ തീർത്ഥ യോഗം ഉദ്ഘാടനം ചെയ്തു. 'ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളും ഹിന്ദു കൂട്ടായ്മയിലൂടെ നേടിയെടുത്ത പ്രക്ഷോഭ വിജയങ്ങളും' എന്ന വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് സംസാരിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് ഇ.എസ്. ബിജു സംസാരിച്ചു. സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൽ, ഉപാദ്ധ്യക്ഷൻ ക്യാപ്റ്റൻ കെ. സുന്ദരൻ, വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് യു.ടി. രാജൻ, എം.കെ. അംബേദ്ക്കർ, എം.ടി. മുരളീധരൻ, ബിജേഷ് ശിവറാം, വേണു കെ. പിള്ള, ഇ.വി. സത്യൻ, ഒ.പി. വേലായുധൻ ആചാര്യ, കെ.വി. രാജേഷ്, സുശീല മോഹൻ, പ്രസന്നകുമാർ, കെ.കെ. വാമലോചനൻ എന്നിവർ സംസാരിച്ചു.

സാമൂഹിനീതി സമിതി ജില്ലാ ഭാരവാഹികളായി എസ്. സുധീർ (ചെയർമാൻ), കെ.വി. രാജേഷ്, അഡ്വ. രാമനാഥൻ, വേണു കെ. പിള്ള (വൈസ് ചെയർമാന്മാർ), പി.എസ്. വേണുഗോപാൽ (കൺവീനർ), ടി.പി. പത്മനാഭൻ (ജോയിന്റ് കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.