കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് കമ്പനി ഏലൂർ ദേശീയ വായനശാലയ്ക്ക് ടെലിവിഷൻ സമ്മാനിച്ചു. ഫുട്ബാൾ പ്രേമികൾക്ക് ലോകകപ്പ് കാണുന്നതിനാണ് ടി.വി നൽകിയത്. ജനറൽ മാനേജർ പി.കെ.ദാസിൽ നിന്ന് വായനശാലാ പ്രസിഡന്റ് പത്മകുമാർ ഏറ്റുവാങ്ങി. ഡി.ജി.എം ഗോവിന്ദൻ , ചീഫ് മാനേജർ ഡിനിൽ, നഗരസഭാ കൗൺസിലർമാരായ കൃഷ്ണപ്രസാദ്, ചന്ദ്രികാ രാജൻ, തുടങ്ങിയവർ പങ്കെടുത്തു.