കിഴക്കമ്പലം: ലഹരിക്കെതിരെ ബാലസംഘം കുന്നത്തുനാട് വില്ലേജ്കമ്മി​റ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഗമവും പ്രതിജ്ഞയും നടന്നു. ജില്ലാ പ്രസിഡന്റ് സോന വിജു അദ്ധ്യക്ഷയായി. കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ ജില്ലാ കോ ഓർഡിനേ​റ്റർ ബിജു കൊമ്പനാലിൽ ബോധവത്ക്കരണ ക്ളാസെടുത്തു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രതിഭകളുടെ സംഗമവും ആദരിക്കലും നടന്നു. എൻ.വി. വാസു, എം.കെ. വേലായുധൻ, അനന്തകൃഷ്ണൻ, കെ.എ. പുണ്യ ഉദയരാജൻ തുടങ്ങിയവർ സംസാരിച്ചു.