മൂവാറ്റുപുഴ: ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചരണാർത്ഥമുള്ള വിളംബര ജാഥയ്ക്ക് 27ന് വൈകിട്ട് 5ന് തൃക്കളത്തൂർ സഹ.ബാങ്ക് ഹാളിൽ സ്വീകരണം നൽകും. ചലച്ചിത്രകാരൻമാരും സാംസ്കാരിക നേതാക്കളും പങ്കെടുക്കും. പരിപാടിയുടെ സംഘാടക സമിതിയോഗം ചലച്ചിത്ര അക്കാഡമി അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പി.അർജുനൻ (രക്ഷാധികാരി ) അജിൻ അശോകൻ (ചെയർമാൻ ) സനു വേണുഗോപാൽ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലെ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.