കോലഞ്ചേരി: വടവുകോട് ബ്ലോക്ക്പഞ്ചായത്തിൽ അടുത്ത സാമ്പത്തീക വർഷത്തെ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ലേബർബഡ്ജ​റ്റ് രൂപീകരണവും നീരുറവ് പരിശീലനവും നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ, ബ്ലോക്ക് മെമ്പർ ശ്രീജ അശോകൻ, ബി.ഡി.ഒ എസ്. ജ്യോതികുമാർ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ തുടങ്ങിയവർ സംസാരിച്ചു.