കൊച്ചി: മേയറുടെ വിവാദ കത്തിന്റെ പേരിൽ തിരുവനന്തപുരം കോർപ്പറേഷനു മുന്നിൽ നടക്കുന്ന പ്രതിഷേധം മിന്നൽ ഹർത്താൽ ഹർജികൾക്കൊപ്പം പരിഗണിക്കണമെന്ന ഡെപ്യൂട്ടി മേയറുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കുന്നതിന് സമാനമായ സാഹചര്യമാണ് തിരുവനന്തപുരത്ത് പ്രതിഷേധത്തിന്റെ ഭാഗമായി നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി മേയർ പി.കെ. രാജു നൽകിയ ഉപഹർജിയാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പ്രധാന ഹർജിയെക്കുറിച്ചുള്ള തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഉപഹർജിയെന്നും കോടതി വിലയിരുത്തി.