വൈപ്പിൻ: ചെറായി സമുദായ ചന്ദ്രികാസഭ വക തിരുമനാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭുവനേശ്വരി ദേവിയുടെ ശ്രീകോവിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന് കട്ടിളവച്ചു. മേൽശാന്തി അനിൽകുമാർ കാർമ്മികത്വം വഹിച്ചു.
പ്രസിഡന്റ് പി.വി. ഗോപാലൻ, സെക്രട്ടറി സി.എം. മോഹൻദാസ്, ട്രഷറർ ഉമാകാന്തൻ എന്നിവർ നേതൃത്വം നൽകി. കട്ടിളശിലയും പിച്ചളാവരണവും വഴിപാടായി നൽകിയ കെ.ബി. സജീവ്, സുരേഷ് വഞ്ചിപ്പുരക്കൽ, വനിതാസമാജം, യുവജന സമാജം പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.