award
ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിൽ 'സേവേറിയൻ നാഷണൽ അവാർഡ് ഫോർ ഔട്ട്സ്റ്റാൻഡിംഗ് യംഗ് വുമൺ സയന്റിസ്റ്റ് 2022' അവാർഡ് തൃക്കാക്കര ഭാരത് മാതാ കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർത്ഥിനി ദിയ ഫാത്തിമയ്ക്ക് കോയമ്പത്തൂർ ഷുഗർ കെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി. ഹേമ പ്രഭ കൈമാറുന്നു

ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിൽ 'സേവേറിയൻ നാഷണൽ അവാർഡ് ഫോർ ഔട്ട്സ്റ്റാന്റിംഗ് യംഗ് വുമൺ സയന്റിസ്റ്റ് 2022' അവാർഡ് തൃക്കാക്കര ഭാരത് മാതാ കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർത്ഥിനി ദിയ ഫാത്തിമക്ക് കോയമ്പത്തൂർ ഷുഗർ കെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി. ഹേമ പ്രഭ കൈമാറി.

10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പെൺകുട്ടികളിൽ ഗവേഷണ തത്പരത വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്. കോളേജ് മാനേജർ സിസ്റ്റർ ചാൾസ് അദ്ധ്യക്ഷത വഹിച്ചു. നാക്ക് കോ ഓഡിനേറ്റർ ഡോ. സൗമിമേരി, വകുപ്പദ്ധ്യക്ഷ ഷിനിയ ഫെസ്റ്റസ്, കൺവീനർ ഡോ. സിസ്റ്റർ സ്റ്റെല്ല, ഡോ. ന്യൂലി ജോസഫ്, ആസ്മി ആന്റണി, ഡോ. ഡാലി കുര്യാക്കോസ്, ഡോ. റെയ്ച്ചൽ ലോപ്പസ്, ഡോ. കെ.ആർ. സൗമ്യ, വിൻസി മാഗ്ദലിൻ എന്നിവർ സംസാരിച്ചു.