മൂവാറ്റുപുഴ: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 196 പോയിന്റുമായി തൃശൂർ സഹോദയ മുന്നിൽ. 190 പോയിന്റുമായി കൊച്ചി മെട്രോ തൊട്ടുപിന്നാലെയുണ്ട്. 182 പോയിന്റുമായി മലബാർ സഹോദയയാണ് മൂന്നാംസ്ഥാനത്ത്. സ്‌കൂൾ തലത്തിൽ 57 പോയിന്റുമായി കായംകുളം ഗായത്രി സെൻട്രൽ സ്‌കൂളാണ് ഒന്നാമത്. 50പോയിന്റുമായി വൈറ്റില ടോക്ക് എച്ച് രണ്ടാം സ്ഥാനത്തും 48 പോയിന്റുമായി കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളും തൃശൂർ പാട്ടുരായ്ക്കൽ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളും മൂന്നാമതുമെത്തി. 43 പോയിന്റുമായി കൊല്ലം ലേക് ഫോർഡ് സ്‌കൂളും ശ്രീനാരായണ പബ്ലിക് സ്‌കൂളും നാലാം സ്ഥാനത്തുണ്ട്.