ആലുവ: മാലിന്യ നിർമ്മാർജ്ജനവും ലഹരിവിരുദ്ധ സന്ദേശവും ഉയർത്തി രാജഗിരി ഔട്ട് റീച്ച്, രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് കളമശേരിയും കീഴ്മാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച റാലി പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സ്‌നേഹ മോഹനൻ, കെ.കെ. നാസർ, സാജു മത്തായി, കെ.എ. ജോയ്, എം.എ. മേഘ, പി.പി. അരവിന്ദ് എന്നിവർ സംസാരിച്ചു. ഔട്ട്‌റീച്ച് ഡ്രോപ്പ് ഇൻ സെന്റർ ഡയറക്ടർ ഇൻ ചാർജ് കൃഷ്ണകുമാർ ലഹരിവിരുദ്ധസന്ദേശം നൽകി.