വൈപ്പിൻ: വൈപ്പിനിലേക്ക് ഗോശ്രീ പാലംവഴി സർവീസ് നടത്തിയിരുന്ന മുഴുവൻ തിരുകൊച്ചി ബസുകളും പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി എറണാകുളം സെന്റർ സോൺ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സമിതി വൈസ് ചെയർമാൻ ജോസഫ് നരികുളം അദ്ധ്യക്ഷത വഹിച്ചു.

ജോളി ജോസഫ്, കെ. എം. ധനഞ്ജയൻ, ഫ്രാൻസിസ് അറക്കൽ, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, ജോസി ചക്കാലക്കൽ, ജെയിംസ് തറമേൽ, എൻ. ജി. ശിവദാസ്, രതീഷ് ബാബു, കെ. എ. സേവ്യർ, സുരേഷ്‌കുമാർ, വർഗീസ് കാച്ചപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

കൊവിഡിന് മുമ്പ് ഗോശ്രീ പാലംവഴി അറുപതോളം ട്രാൻ. ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ നിലവിൽ പന്ത്രണ്ട് ബസുകളാണുള്ളത്. ഇവിടെ സർവീസ് നടത്തുന്ന നൂറ്റി എഴുപതോളം സ്വകാര്യ ബസുകളെ പാലംതുറന്ന് പതിനെട്ടുവർഷമായിട്ടും എറണാകുളം നഗരത്തിൽ കയറ്റുവാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ തിരുകൊച്ചി ബസുകൾ വലിയ ആശ്വാസം ആയിരുന്നു.